മാഹി: ക്ഷീരവികസന വകുസംസ്ഥാന ക്ഷീരകര്‍ഷക സംഗമം; പന്തലിന് കാല്‍നാട്ടി പ്പ് ഈ മാസം 15 മുതല്‍ 20 വരെ ചോമ്പാല മിനി സ്റ്റേഡിയത്തില്‍ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം നടക്കും. ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി ഡയറി എക്സ്പോ, ക്ഷീരകര്‍ഷക പാര്‍ലിമെന്റ്, വനിതാ ക്ഷീര സഹകാരി സംഗമം, മെഡിക്കല്‍ക്യാമ്പ്, കന്നുകാലി പ്രദര്‍ശനം, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. പ്രധാന വേദിയുടെ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം സി.കെ.നാണു എംഎല്‍എ നിര്‍വ്വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി.കെ.രാജന് മാസ്റ്റര്‍, എ.ടി.ശ്രീധരന്, എം.കെ.ഭാസ്കരന്, കെ.കെ.നളിനി, റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി, ആര്.സത്യന്, പ്രദീപ് ചോമ്പാല, എം.ഉണ്ണികൃഷ്ണന്, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ എം.ശോഭന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: