തൊഴിലാളികള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊളളണം: അഡ്വ.കെ.കെ.ബാലറാം

Sunday 4 February 2018 10:33 pm IST

 

കണ്ണൂര്‍: സാമൂഹ്യ വ്യവസ്ഥയില്‍ ദിവസംപ്രതി മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തൊഴിലാളി സമൂഹവും തയ്യാറാവണമെന്നും ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂരില്‍ ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ സങ്കീര്‍ണ്ണമായ അന്തരീക്ഷമാണുളളത്. മാറ്റങ്ങളെ എത്രയും വേഗം ഉള്‍ക്കൊളളുന്നവര്‍ പെട്ടെന്ന് ലോകത്തെ കീഴടക്കും. പുതിയ പാഠങ്ങളും പഠനശൈലികളും ആവിഷ്‌ക്കരിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.