കണ്ണൂര്‍: നോര്‍ത്ത്മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കണ്ണൂര്‍ ബീച്ച് റണ്‍ മിനി മാരത്തോണ്‍ രാവിലെ 6 മണിക്ക് പയ്യാമ്പലം പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് പയ്യാമ്പലം തന്നെ അവസാനിച്ചു. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുവാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ബീച്ച് റണ്ണില്‍ വിദേശതാരങ്ങളടക്കം പങ്കെടുത്തു. 1000 മീറ്റര്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും ഹോക്കി പരിശീലകനുമായ ജൂഡ് ഫെലിക്സ് മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. 3000 മീറ്റര്‍ മത്സരം ചേംബര്‍ പ്രസിഡണ്ട് കെ.ത്രിവിക്രമന്‍ ഫഌഗ് ഓഫ് ചെയ്തു.
മുംബൈ മാരത്തോണിന്റെ ടൈംമിഗ് ഗ്രൂപ്പാണ് ബീച്ച് റണ്‍ നിയന്ത്രിച്ചത്. എലൈറ്റ് രാജ്യാന്തരം, അമച്വര്‍, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലാണ് മാരത്തോണ്‍ നടന്നത്. സ്ത്രീകളും കുട്ടികള്‍ക്കുമടക്കം ആയിരത്തോളം പേര് ബീച്ച് റണ്ണില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി, ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം, ഡിഎസ്സി കമാണ്ടന്റ് അജയ് ശര്‍മ്മ, ഏഴിമല നാവിക അക്കാദമി ഇന്‍ചാര്‍ജ്ജ് കമാണ്ടന്റ് കമലേഷ് കുമാര്‍ തുടങ്ങിയവരും ബീച്ച് റണ്ണില്‍ അണിനിരന്നു.
ഡെന്മാര്ക്ക്, കെനിയ, ഏത്യോപ്യ, ദുബായ്, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുളള കായികതാരങ്ങളും മത്സരത്തില്‍ പങ്കെടുത്തു. ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ അജിത്ത് മാര്‍ക്കോസ് താരങ്ങള്‍ക്ക് ഓടാനാവശ്യമായ പരിശീലനം നല്കി.
10000 മീറ്റര്‍ എലിറ്റില്‍ പുരുഷ വിഭാഗത്തില്‍ കെനിയക്കാരനായ സൈമണ്‍ (29.12 മിനുട്സ്), എത്യേപ്യകാരനായ മിഖിയാസ് (29.44 മിനിട്ട്), കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സി.പി.ഷിജു(29.49 മിനുട്ട്) എന്നിവരും വനിതാ വിഭാഗത്തില്‍ ഏത്യോപ്യകാരി സിന്ഷുവക്ക്(33.06മി), എല്‍സ(35.33), ചങ്ങനാശ്ശേരി അസപ്ഷന്‍ കോളേജിലെ യു.നീതു(38.12) എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: