കോട്ടയം: ചെന്നൈയില്‍ നടന്ന ദേശീയ റോളര്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ആറു മെഡലുകള്‍ നേടി കേരളം മികച്ച നേട്ടം കരസ്ഥമാക്കി. അഭിജിത് അമല്‍രാജ് (പത്തനംതിട്ട) 16 വയസിന് മുകളില്‍ ഇന്‍ലൈന്‍ ഫ്രീ സ്കേറ്റിങില്‍ സ്വര്‍ണ്ണവും ഫ്രീ സ്കേറ്റിങില്‍ വെള്ളി മെഡലും നേടി.
12-16 വിഭാഗത്തില്‍ യശ്വന്ത് ബി ദാസ് (പാലക്കാട്) വെങ്കലവും 8-12 വിഭാഗത്തില്‍ ഗ്രേഷ്യല് എ. സിലി (എറണാകുളം) വെള്ളിയും 12-16 വിഭാഗത്തില്‍ ഹരിഹരന് (പത്തനംതിട്ട), 16ന് മുകളില്‍ ഡോണ്‍ കുഞ്ഞുമോന് (വയനാട്) എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കിയതായി കേരള റോളര്‍ സ്കേറ്റിങ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: