ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ വെള്ളം ഒഴുകിയെത്തുന്ന മൂലത്തറ റെഗുലേറ്ററില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായി.
ഈറോഡ് ഭവാനി സോമസുന്ദരപുരത്തില് ശിങ്കാരവേലുവിന്റെ മകന് രമണന് (18) നെയാണ് കാണാതായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മണക്കടവ് വാനവരായര്‍ അഗ്രിക്കള്‍ച്ചര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രമണന് സഹപാഠികളായ ഒന്‍പത് വിദ്യാര്‍ത്ഥികളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
റെഗുലേറ്ററിന്റെ ഇടതുകര കനാലിനോട് ചേര്‍ന്ന് കുളിക്കുന്നതിനിടെ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.. വെള്ളത്തില്‍ മുങ്ങി താഴ്ന്ന രമണനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മീനാക്ഷിപുരം പോലീസും ചിറ്റൂര്‍ ഫയര്‍ഫോഴ്സും രാത്രി വൈകിയും തിരച്ചില്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: