മാലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമം

Monday 5 February 2018 2:30 am IST

മാലി: മാലദ്വീപ് പ്രസിഡന്റ് അബുദുള്ള യെമീനെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ശ്രമിക്കുന്നതായും അത് അനുവദിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍. പ്രതിപക്ഷ നേതാക്കളെ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ മോചിപ്പിക്കണമെന്നുമുള്ള ഉത്തരവ് അനുസരിക്കാത്തതുകൊണ്ടാണ്  സുപ്രീംകോടതിയുടെ നീക്കമെന്നും  അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പറഞ്ഞു. 

പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെയും അനുസരിക്കേണ്ടതില്ലായെന്ന് പ്രതിരോധ സേനകളോടും, രാജ്യത്തെ മറ്റ് സ്ഥാപനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.  അതിനിടെ സൈന്യം പാര്‍ലമെന്റ് അടച്ചുപൂട്ടി രണ്ട് പ്രതിപക്ഷ ജനപ്രതിനിധികളെ അറസ്റ്റു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.