എബിവിപി നേതാവിനെ കുത്തിക്കൊന്നു

Monday 5 February 2018 2:30 am IST

റോഹ്ത്തക്ക്: രാഷ്ട്രീയ വൈരം; എബിവിപി നേതാവിനെ നാലംഗം സംഘം  പരസ്യമായി കടത്തിണ്ണയിലിട്ട് കുത്തിക്കൊന്നു. റോഹ്ത്തക്ക്  ഹിന്ദു കോളേജിലെ എ ബിവിപി യൂണിറ്റ് സെക്രട്ടറി റോക്കി ഗിലിയ(19)യെയാണ്  അക്രമിസംഘം വളഞ്ഞുവച്ച്  കുത്തിക്കൊന്നത്.

 ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് റോക്കി.  കഴിഞ്ഞ രാത്രിയില്‍ ഷേര്‍ വിഹാര്‍ കോളനിയിലെ റോക്കിയുടെ വീടിനടുത്തു വച്ച് അക്രമികള്‍ തടയുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംഘവും പിന്തുടര്‍ന്നു. ഒരു കടയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വളഞ്ഞിട്ട് കുത്തുകയായിരുന്നു. 

ജനങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. തുടര്‍ന്ന് അവര്‍ ഓടി രക്ഷപ്പെട്ടു.  ബഹളം കേട്ട് വീട്ടില്‍ നിന്നറങ്ങിവന്ന റോക്കിയുടെ മാതാപിതാക്കള്‍ മകന്‍ ചോരയില്‍ കുൡച്ചുകിടക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. രാഷ്ട്രീയ വൈരമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.