ചന്ദ്രയാന്‍ 2: ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

Monday 5 February 2018 2:50 am IST

മുംബൈ: രണ്ടാമത്തെ ചാന്ദ്ര ദൗത്യത്തിലൂടെ വീണ്ടും ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഇതുവരെ ഒരു ചന്ദ്രപര്യവേഷണ വാഹനവും ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. കടുത്ത വെല്ലുവിളികളാണ് ഇതില്‍ നാം നേരിടുക. ഇവിടുത്തെ മണ്ണ് വളരെ വളരെ മൃദുലമാണെന്നതാണ് അവയില്‍ ഏറ്റവും വലുത്. 

ദക്ഷിണ ധ്രുവത്തില്‍   ചന്ദ്രയാന്‍ ഇറക്കാന്‍  രണ്ട് സ്ഥലങ്ങളാണ് കണ്ടെത്തിയത്. അതിലൊന്ന് തെരഞ്ഞെടുക്കും. മുന്‍ ഐഎസ്ആര്‍ഒ മേധാവി ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു.

ഇതിനു വേണ്ട ഒരുങ്ങള്‍ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റില്‍ നടക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മണ്ണും മറ്റു സാഹചര്യങ്ങളും അതേപോലെ സൃഷ്ടിച്ച് മാതൃകാ ചന്ദ്രയാന്‍ അതിലിറക്കി പരീക്ഷിക്കുകയാണ്( സിമുലേഷന്‍). 70 മുതല്‍ 80 വരെ മീറ്റര്‍ ഉയരത്തില്‍ നിന്ന്  ചാന്ദ്രവാഹനം ഇറക്കിയാണ് പരീക്ഷണം.

ഈ വര്‍ഷം തന്നെ വിക്ഷേപണമുണ്ടാകും. ജിഎസ്എല്‍വി മാര്‍ക്ക് ഒന്നിലാകും വിക്ഷേപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.