ലഡാക്കില്‍ സൈനികര്‍ക്ക് ആവേശം പകര്‍ന്ന് നിര്‍മല

Monday 5 February 2018 2:52 am IST

ജമ്മു: സൈനികര്‍ക്ക് ആവേശവും ആത്മവീര്യവും പകര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ജമ്മു കശ്മീരിലെ ലഡാക്ക് മേഖലകള്‍  സന്ദര്‍ശിച്ചു. 

ചൈനീസ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കുന്ന സൈനികരുമായി അവര്‍ സംവദിക്കുകയും ചെയ്തു. ലഡാക്കിലെ ഏറ്റവും ഉയര്‍ന്ന മേഖലയായ ഡിബിഒയിലും സൈനികരെ അഭിവാദ്യം ചെയ്തു. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ ഡിബിഒയിലെത്തുന്ന ആദ്യ പ്രതിരോധമന്ത്രിയാണ് നിര്‍മല. 

കരസേനയുടെ എഎല്‍എച്ച് ഹെലിക്കോപ്ടറിലാണ് മന്ത്രി എത്തിയത്. പശ്ചിമ കമാന്‍ഡ് ചീഫ് ലഫ്. ജനറല്‍ ഡി. അന്‍പുവും, ലഡാക്ക് ഗ്രൂപ്പ് കമാന്‍ഡറും പ്രതിരോധമന്ത്രിക്കൊപ്പമുണ്ടായിരുന്നു.  സൈനികരുമായുള്ള സംവാദത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ത്ഥയെയും ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും മന്ത്രി അഭിനന്ദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.