കെ.പി. ശശികലയുടെ അച്ഛന്‍ അന്തരിച്ചു

Monday 5 February 2018 8:01 am IST

പട്ടാമ്പി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി. ശശികലയുടെ അച്ഛന്‍  മരുതൂര്‍ ഗോകുലം വീട്ടില്‍ എം.കെ. വാസുദേവന്‍ (83) അന്തരിച്ചു. ആദ്യം  എന്‍.സി.സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പട്ടാമ്പി കോടതിയില്‍ ക്ലാര്‍ക്കായി റിട്ടയര്‍ ചെയ്തു. ഭാര്യ. ചിന്നമണി ടീച്ചര്‍.മരുമകന്‍: എന്‍.പി.വിജയകുമാരന്‍.സംസ്‌ക്കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍.

ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍,സഹപ്രാന്ത കാര്യവാഹ് എം.രാധാകൃഷ്ണന്‍,പ്രാന്ത പ്രചാരക് പി.എന്‍ ഹരികൃഷ്ണ കുമാര്‍,ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു.പാലക്കാട് വിഭാഗ് പ്രചാരക് കെ.മഹേഷ്, വിഭാഗ് കാര്യകാരി സദസ്യന്‍ എം.പി. കൃഷ്ണകുമാര്‍,ബി.ജെ.പി ദേശീയ സമിതിയംഗം വി.രാമന്‍കുട്ടി, ഉത്തര മേഖല സംഘടന സെക്രട്ടറി കു.വെ.സുരേഷ് ബാബു  എന്നിവര്‍  അന്ത്യാഞ്ജലിയര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.