ഛത്തീസ്ഗഡില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

Monday 5 February 2018 7:46 am IST

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ട്രെയിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതാണ് റിപ്പോര്‍ട്ട്. ഇരുമ്പ് കൊണ്ടുപോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. 

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.