കേന്ദ്രം ഇടപെട്ടു; ദയാവധത്തിന് അപേക്ഷിച്ച അഞ്ച് വയസുകാരന്റെ ചികിത്സ എയിംസ് ഏറ്റെടുത്തു

Monday 5 February 2018 10:54 am IST

ന്യൂദല്‍ഹി: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന്‍റെ ചികിത്സ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഏറ്റെടുത്തു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെയും ഭാര്യ ഷീല കണ്ണന്താനത്തിന്‍റെയും നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കാന്‍ തീരുമാനിച്ചിരുന്നു.

എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തി കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.ഡാനി സ്റ്റെനോ എന്ന അഞ്ച് വയസ്സുകാരന്‍റെ ദുരവസ്ഥ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന്‍ പോലും ആകില്ല.

എന്നാല്‍ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്ബോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച്‌ കരയും.പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്നാണ് മാതാ പിതാക്കള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.