ബിനോയ് കോടിയരി വിവാദം: മാധ്യമ വിലക്കിനെതിരെ രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കും

Monday 5 February 2018 9:40 am IST

തിരുവനന്തപുര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയും ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും ആരോപണമുന്നയിച്ച രാഹുല്‍ കൃഷ്ണ നിയമനടപടിക്കൊരുങ്ങുന്നു. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കരുനാഗപ്പള്ളി കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുക. 

വിലക്ക് നീക്കണമെന്ന് ഇയാള്‍ കരുനാഗപ്പള്ളി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നാണ് രാഹുലിന്റെ വാദം. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനായ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ശ്രീജിത്തിനെതിരെയായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസും അയച്ചിരുന്നു. ഇതോടെ പത്രസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖി ഇതില്‍ നിന്നും പിന്മാറിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.