ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി

Monday 5 February 2018 11:06 am IST

ദുബായ്: പണം തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു.  ജാസ് ടൂറിസം കമ്പനി നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പോലീസിന്റെ നടപടി.

രാവിലെ ബിനോയ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം വിവരം ദുബായ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിര്‍ദേശ പ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ ബിനോയിയെ തടഞ്ഞ് വയ്ക്കുകയായിരുന്നു.  ഇതോടെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കില്ല. ഫെബ്രുവരി ഒന്നിനാണ് ദുബായ് കോടതിയില്‍ ബിനോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിനോയിയുടെ യാത്രാവിലക്ക് സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. ബിനോയിക്ക് യാത്രാവിലക്ക് ഉണ്ടെന്ന് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.  13 കോടിരൂപ കൊടുക്കാനുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ മാത്രമെ ബിനോയ് ദുബായ് കമ്പനിക്ക് കൊടുക്കാനുള്ളെന്നും ബിനീഷ് പറഞ്ഞു. യാത്രാ വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.