ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി ഉത്തര കൊറിയന്‍ നേതാവ്

Monday 5 February 2018 11:45 am IST

സോള്‍: ശൈത്യ കാല ഒളിമ്പിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി ഉത്തര കൊറിയന്‍ സെറിമോണിയല്‍ ഹെഡ്​ കിം യോങ്​ നാം. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ കൊറിയയില്‍ ഉത്തര കൊറിയന്‍ ഉദ്യോഗസ്​ഥനായിരിക്കും​ കിം. മൂന്ന്​ ദിവസത്തെ സന്ദര്‍ശനത്തിനാണ്​ കിം എത്തുന്നത്​.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യ കാല ഒളിമ്പിക്സിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെള്ളിയാഴ്​ചയാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. കിം ജോങ് ഉനും ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ ഇപ്പോള്‍ കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ളത് താല്‍കാലിക സൗഹൃദം മാത്രമാണെന്നും ഇതിന്​ നിലനില്‍പില്ലെന്നുമാണ്​ വിദഗ്​ധരുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.