നാഗാ കരാര്‍: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായി

Monday 5 February 2018 1:29 pm IST

ന്യൂദല്‍ഹി: നാഗാലാന്‍ഡിലെ സമാധാനത്തിന് പ്രധാനമന്ത്രി 2015 ല്‍ ഉണ്ടാക്കിയ കരാറിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. 2015 -ല്‍ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് മോദി തുടങ്ങിവെച്ച നാഗാ കരര്‍ 2018 ആയിട്ടും നടപ്പായില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

എന്നാല്‍, 50 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചകാലത്ത് തോന്നാത്ത കാര്യം ഇപ്പോള്‍ രാഹുലിന് തോന്നിയതിനെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജീതേന്ദര്‍ സിങ് വിമര്‍ശിച്ചു. 

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് തകര്‍ന്ന് നിലംപരിശായിരിക്കെ തെരഞ്ഞെടുപ്പു വേളയില്‍ ശ്രദ്ധനേടാന്‍ മാത്രമാണ് രാഹുലിന്റെ അബദ്ധ പ്രസ്താവനയെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.