കൊല്ലം: സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരുക്ക്. ചാത്തിനാംകുളം എംഎസ്എംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
നട്ടെല്ലിന് ക്ഷതമേറ്റ കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്പം മുമ്പ് സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: