മയ്യനാട്: ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ ഇരുനിലകളും മാലിന്യകൂമ്പാരമാകുന്നു. രണ്ടാംനിലയിലെ മുഴുവന്‍ കടമുറികളും വാടകയ്ക്കുകൊടുത്തു ലാഭമുണ്ടാക്കുന്ന പഞ്ചായത്ത് ഇവിടം വൃത്തിയായി സൂക്ഷിക്കുന്നതിന് ഒന്നും ചെയ്യുന്നില്ല. മത്സ്യഫെഡിന്റെയും അതുപോലെ വിഇഒ ഉള്‍പ്പടെയുള്ളവരുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത് ഈ മാലിന്യകൂമ്പാരത്തിനു നടുവിലാണ്. ഇരു ഓഫിസിലുമായി ദിനംപ്രതി നിരവധിപേര്‍ വിവിധ ആവശ്യങ്ങള്‍ക്കു വന്നുപോകുന്നതിനുള്ള യാതൊരു ചുറ്റുപാടും ഇവിടെ ഒരുക്കിയിട്ടില്ല. മുകള്‍ നിലയിലേക്ക് കയറുന്നഭാഗം നിറയെ ആക്രി സാധനങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്നു. പഞ്ചായത്തില്‍ ബിജെപി നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം സമീപങ്ങള്ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി ഭാരവാഹിള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: