കോഴി വിപണി പ്രതിസന്ധിയില്‍

Monday 5 February 2018 3:18 pm IST

കരുനാഗപ്പള്ളി: കോഴികുഞ്ഞിന്റെ വില വര്‍ദ്ധനവും ഇറച്ചിക്കോഴിയുടെ വില കുറവും മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി കോഴിത്തീറ്റ വില വര്‍ദ്ധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90  രുപയാണ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് വര്‍ദ്ധിച്ചത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് ഇപ്പോള്‍ 42 മുതല്‍ 45 രൂപ വരെയാണ് വില. 40-45 ദിവസം കഴിയുമ്പോള്‍ ഇറച്ചി കോഴിയാകും. കുഞ്ഞിന്റെയും, തീറ്റയുടെ വിലയും, കറന്റു ചാര്‍ജും ഉള്‍പ്പെടെ 85 രുപ ചിലവാകും. കഴിഞ്ഞ ദിവസത്തെ ഫാം റേറ്റ് 65 മുതല്‍ 67 രൂപയാണ്. 20 രുപയില്‍ കൂടുതല്‍ ഒരു കിലൊ കോഴിക്ക് നഷ്ടം സംഭവിക്കുന്നതായി ഫാംഉടമകള്‍ പറയുന്നു. ഇങ്ങനെ പ്രതിസന്ധി നേരിടുമ്പോഴാണ് ഒരു ചാക്ക് തീറ്റയ്ക്ക് 90  രൂപ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 1000 കോഴിക്ക് 70-75 ചാക്ക് തീറ്റയാണ് ചിലവാകുന്നത് വിലവര്‍ദ്ധനവു മൂലം 7000 രുപ അധികം വേണ്ടിവരുന്നു. തമിഴ്‌നാട് ലോബിയാണ് കേരളത്തിലെ കമ്പോളം നിയന്ത്രിക്കുന്നത്. സൗജന്യമായി കറന്റും, സബ്‌സിഡി യില്‍ തീറ്റയും ലഭിക്കുന്ന അവര്‍ക്ക് ഉത്പാദന ചിലവ് കുറവാണ്.കോഴി കുഞ്ഞിന്റെയും തീറ്റയുടേയും വില വര്‍ദ്ധനവും ഇറച്ചിയുടെ വില കുറവും ഈ മേഖലയിലുള്ള ആയിരകണക്കിന് കര്‍ഷകരെയാണ് ബാധിച്ചിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.