റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി

Monday 5 February 2018 3:19 pm IST

കുണ്ടറ: കൊല്ലം-കണ്ണനല്ലൂര്‍ റോഡില്‍ കണിയാന്‍തോട്ടിലും കൊച്ചുഡീസന്റുമുക്കില്‍ റോഡിനരികില്‍ മദ്യക്കുപ്പികളും മാലിന്യങ്ങളും തള്ളുന്നത് പതിവായി. കുരീപ്പള്ളി ഭാഗത്തും മുഖത്തല നാഷണല്‍ പബ്ലിക്ക് സ്‌കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലും കരിക്കോട് ടികെഎം എന്‍ജിനീയറിംഗ് കോളേജിന് സമീപത്തും മാലിന്യം കുന്നുകൂടി. റയില്‍വെ ഭാഗത്തെ റോഡിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി യാത്രചെയ്യുന്നതാണ്. മുഖത്തല കല്ലുവെട്ടാംകുഴി റോഡില്‍നിന്നും ചെന്താപ്പൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ കോഴിക്കടകളിലെ അറവുമാലിന്യങ്ങള്‍ നിര്‍ബാധം റോഡിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.