ഹൈദരാബാദ്: ആന്ധ്രയില്‍ ഭാര്യയെ കറണ്ടടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ടെക്കി അറസ്റ്റില്‍. പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ഇയാള്‍ ഭാര്യയെ പീഡിപ്പിച്ച് വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്.
ജനുവരി 28നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. തുടര്‍ന്നാണ് സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി എസ്.രാജരത്നം-പ്രശാന്തി ദമ്പതികളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. പ്രശാന്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: