ബെംഗളൂരു: സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാവിന് കര്‍ണാടക മന്ത്രിയുടെ വക തല്ല്. കര്‍ണാടകാ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രവര്‍ത്തിയാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. ബല്ലാരിയിലെ ഒരു പരിപാടിക്കിടയിലാണ് സംഭവം.
തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈക്കിട്ട് തന്നെ മന്ത്രി അടിക്കുകയായിരുന്നു. ശിവകുമാര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാൾക്ക് തല്ല് കൊടുക്കുന്ന സംഭവം ഇതാദ്യമല്ല. നേരത്തേയും ശിവകുമാര്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്.
2017 നവംബറില്‍ ഒരു പൊതുപരിപാടിയ്ക്കിടെയാണ് തനിക്ക് പിന്നില്‍ നിന്നും സെല്‍ഫിക്ക് ശ്രമിച്ചയാളോടും മന്ത്രി ആക്രമണ രീതിയിൽ പ്രതികരിച്ചത്. എന്നാൽ താന്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ എങ്ങനെ സെല്‍ഫിക്ക് തുനിയുമെന്ന് ചോദിച്ച ശിവകുമാര്‍ ഇതെല്ലാം വെറും സാധാരണ സംഭവം മാത്രമാണെന്നും പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സമാനമായ രീതിയിൽ കേരളത്തിലും ഇത്തരത്തിലൊരു സംഗതി അരങ്ങേറിയിരുന്നു. മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഒരു പൊതുപരിപാടിയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കൈ തട്ടിമാറ്റുകയും ശകാരിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: