ഭയപ്പെടുത്താൻ ജുറാസിക് വേൾഡ് വീണ്ടുമെത്തുന്നു; ട്രെയിലർ പുറത്ത്

Monday 5 February 2018 4:40 pm IST

ഹോളിവുഡ്: ലോകമെമ്പാടുള്ള കോടിക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളെ ത്രസിപ്പിച്ച ജുറാസിക് വേൾഡ് സീരീസിന്റെ ഏറ്റവും  പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'ജുറാസിക് വേൾഡ്: ഫോളെൻ കിങ്ടം' എന്ന പുതിയ ചിത്രത്തിന്റെ കിടിലൻ ട്രെയിലർ ആരാധകരെ ഭീതിയിലാഴ്ത്തുമെന്നതിന് സംശയവുമില്ല.

ജെ എ ബയോണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡിന്റെ ഒരു നീണ്ട താര നിരതന്നെ അണിനിരക്കുന്നുണ്ട്. ക്രിസ് പാറ്റ്, ബ്രെയ്സ് ഡല്ലാസ് ഹൊവേർഡ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ജസ്റ്റിസ് സ്മിത്ത്, ജെയിംസ് ക്രോംവെൽ, ടോബി ജോൺസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഒരു സാങ്കൽപിക ഐസ്ലാ എന്ന ദ്വീപിലെതായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജുറാസിക് പാർക്കിന്റെ അഞ്ചാമത്തെ സീരീസാണ് ഈ ചിത്രം. ജൂൺ 7ന് ചിത്രം റിലീസാകുമെന്നാണ് പ്രതീക്ഷ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.