രണ്ടാം ക്ലാസുകാരനെ കൊന്ന 16 കാരന്റെ മേല്‍ അരലക്ഷം പേജുള്ള കുറ്റപത്രം

Monday 5 February 2018 5:58 pm IST

ന്യൂദല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ ഭോണ്‍സിയിലുള്ള സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ 16 വയസുകാരന്‍ വിദ്യാര്‍ത്ഥി പ്രതി. സിബിഐ ഇയാളെ പ്രതിയാക്കി 50,000 പേജുള്ള കുറ്റ പത്രം അഡീഷണല്‍ സെഷന്‍സ് ജഡ്ഡ് ജസ്ബിര്‍ സിങ് കുന്‍ഡുവിന് സമര്‍പ്പിച്ചു.

മൂന്നാം വട്ടവും ഈ കുട്ടിപ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. ജൂവനൈല്‍ പ്രയമാണെങ്കിലും കോടതി ഇയാളെ സാധാരണ തടവുകാരനായാണ് പരിഗണിച്ചത്. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിനാണ് കഴുത്തു മുറിക്കപ്പെട്ട നിലയില്‍ രണ്ടാം ക്ലാസുകാരന്റെ ജഡം സ്‌കൂല്‍ലെ ശുചിമുറിക്കടുത്ത് കണ്ടത്. കേസില്‍ അന്ന് സ്‌കൂള്‍ ബസ് കണ്ടകടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിബിഐ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതി വിദ്യാര്‍ത്ഥിയെന്ന് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.