280 കോടി ബാങ്ക് തട്ടിപ്പിന് നീരവ് മോദി പിടിയില്‍

Monday 5 February 2018 6:10 pm IST

ന്യൂദല്‍ഹി: ബഹുകോടിപതി നീരവ് മോദിയെ 280 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ പിടികൂടി. പഞ്ചാബ് നാഷണല്‍ ബാങ്കിനെയാണ് ഈ സ്വര്‍ണ്ണവ്യാപാരി കഴിഞ്ഞ വര്‍ഷം കബളിപ്പിച്ചത്. മോദി, സഹോരന്‍ നിഷാല്‍, കൂട്ടുകച്ചവടക്കാരന്‍ മെഹുല്‍ ചിനുഭയി ചോക്സി എന്നിവരും പിടിയിലായി. 

ബാങ്കിലെ ചിലരും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയത്. നീരവ് മോദി ഡിസൈനറും ഫയര്‍സ്റ്റാര്‍ ഡയമണ്ട്സിന്റെ സ്ഥാപകനും മൂന്ന് ഭൂഖണ്ഡങ്ങളില്‍ കച്ചവട സാമ്രാജ്യം ഉള്ളയാളുമാണ്. കഴിഞ്ഞ മാസം ഇയാളുടെ ദല്‍ഹി, സൂററ്റ്, ജയ്പൂര്‍ എന്നിവിടങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.