ഇറോഡില്‍ ക്ഷേത്രാഘോഷത്തിനിടെ തേനീച്ച കുത്തി രണ്ടു പേര്‍ മരിച്ചു

Monday 5 February 2018 6:16 pm IST

ഇറോഡ്: ക്ഷേത്രാഘോഷത്തിനിടെ തേനീച്ച ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക് സാരമണ്. തമിഴ്നാട് ഈ റോഡിലെ ജംബായി ഗ്രാമത്തിലാണ് സംഭവം.

മുനിയപ്പന്‍ കോവിലില്‍ ആചാരാഘോഷത്തിനിടെ കൊളുത്തിയ ദീപങ്ങളുടെയും കര്‍പ്പൂരത്തിന്റെയും പുക അടുത്തുള്ള മരത്തിലെ കൂറ്റന്‍ തേനീച്ചക്കൂട്ടിലെത്തി. തുടര്‍ന്ന് ഇളകിയ തേനീച്ചകളുടെ കുത്തേറ്റാണ് രണ്ടു പേര്‍ മരിച്ചത്. മരിച്ചവര്‍ 65 ഉം 70 ഉം വയസുള്ളവരാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.