സുഷമയോടും കുമ്മനത്തോടും ബല്‍റാം; കണ്ണൂര്‍ സ്വദേശിക്കുവേണ്ടി ഇടപെടണേ

Monday 5 February 2018 7:22 pm IST

കൊച്ചി: അച്ഛന്‍ കോടിയേരിയെ പരിഹസിച്ച്, കോടിയേരിമക്കളെ വിമര്‍ശിച്ച്, സുഷമാ സ്വരാജിനേയും കുമ്മനത്തേയും പ്രശംസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റെയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ബല്‍റാം എഴുതുന്നു. കോടിയേരിമാര്‍ക്ക് കടുത്ത പരിഹാസമാണ്. 

വിദേശത്തുനിന്ന് വരാന്‍ പറ്റാത്ത മകനെയും വിദേശത്തേക്ക് പോകാന്‍ കഴിയാത്ത മകനെയും ഒന്നിച്ചു കാണാന്‍ കൊതിയുള്ള അച്ഛനായാണ് കോടിയേരിയെ ബല്‍റാം അവതരിപ്പിക്കുന്നത്. ''ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതരാവിനൊപ്പം'' എന്ന് സമര്‍പ്പിക്കുന്ന പോസ്റ്റില്‍ കോടിയേരിമാരെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. വിദേശത്തു കുടുങ്ങിയ ഒട്ടേറെ മലയാളികളെ രക്ഷപ്പെടുത്തിയതിന് സുഷമയേയും കുമ്മനത്തേയും പ്രശംസിക്കുന്നതായി പോസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.