കണിച്ചുകുളങ്ങര ക്ഷേത്രത്തിന് 9.40 കോടിയുടെ വാര്‍ഷിക ബജറ്റ്

Tuesday 6 February 2018 1:50 am IST


മാരാരിക്കുളം: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ നടന്നു. 9.40 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് 90-ാം വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.
  ദേവസ്വം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സെക്രട്ടറി പി.കെ. ധനേശന്‍ പൊഴിക്കല്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ഖജാന്‍ജി കെ.കെ. മഹേശന്‍, സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
  തെക്കേ ചേരുവാര ഉത്സവ കമ്മിറ്റി പ്രസിഡന്റായി കെ.എന്‍. ചെല്ലപ്പന്‍, കണ്ണോത്ത് വെളിയെയും, വടക്കേ ചേരുവാര ഉത്സവ കമ്മിറ്റി പ്രസിഡന്റായി മഹിയപ്പന്‍ കമ്‌ബോളത്തിനെയും വാളണ്ടിയര്‍ ക്യാപ്റ്റനായി അനില്‍കുമാര്‍ സൂര്യത്തിനെയും തെരഞ്ഞെടുത്തു. 22ന് കൊടികയറി മാര്‍ച്ച് 14ന് കൂട്ടക്കള ഉത്സവത്തോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.