നടപ്പാത കയ്യേറ്റം; നടപടി വേണമെന്ന്

Tuesday 6 February 2018 1:55 am IST


ആലപ്പുഴ: നടപ്പാത കയ്യേറ്റവും അനധികൃത വാഹന പാര്‍ക്കിങ്ങും അംഗീകാരമില്ലാത്ത ഓട്ടോ സ്റ്റാന്‍ഡുകളും ചേര്‍ന്നു നഗരത്തില്‍ ഗതാഗത കുരുക്കു രൂക്ഷമാക്കുന്നതായി അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആരോപിച്ചു.
  ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ദേശീയപാതയിലുള്‍പ്പെടെ തണല്‍ മരങ്ങള്‍ മുറിച്ചു നീക്കിയതു വര്‍ഷങ്ങളായി കിടന്നു യാത്രാ തടസ്സം സൃഷ്ടിക്കുന്നത് പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. പുന്നപ്ര ബസ് സ്റ്റോപ് പുനഃസ്ഥാപിക്കണം.
  വണ്ടാനം മെഡിക്കല്‍ കോളജ്, കലക്‌ട്രേറ്റ് ജങ്ഷനുകളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.