ആലപ്പുഴ: കുടുംബശ്രീയുടെ കൃപ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ടീം ജൈവപച്ചക്കറി കൃഷിയില്‍ പുതിയ അദ്ധ്യായം രചിച്ചു. വെളിയനാട് ബ്ലോക്ക് 11-ാം വാര്‍ഡില്‍ കുറുവത്തടം പാടശേഖരത്താണിവര് നൂറു മേനി വിളവെടുപ്പിനായി ഒരുങ്ങുന്നത്. 35 വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ആറേക്കര്‍ സ്ഥലം പാട്ടത്തിനേറ്റെടുത്താണ് കൃഷി. ലത കുഞ്ഞുമോന്, ബിന്‍സി ജിമ്മിച്ചന്‍, സജിനി ഷാജി, നളിനാക്ഷി നാരായണന്, സോമവല്ലി വിജയന്, കോമള സദാനന്ദന് എന്നിരാണ് അംഗങ്ങള്‍. 2015ലും ഇവര്‍ക്ക് നൂറു മേനി കൊയ്തെടുക്കുവാന്‍ സാധിച്ചു. ഇക്കൊല്ലത്തെ കൃഷിയും നൂറു മേനി കൊയ്യാമെന്ന പ്രതീക്ഷയിലാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: