500 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിക്കപ്പെട്ട വാര്‍ത്ത വായിച്ച് ഭൂമി മലയാളത്തിലെ സകലമാനപേരും രോമാഞ്ചമണിഞ്ഞു കാണും! ഈ രാജ്യത്ത് അഴിമതിയുടേയോ കൈക്കൂലിയുടേയോ ലാഞ്ഛനപോലും വച്ചുപൊറുപ്പിക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഒന്നായി ഈ വിധിയെ നല്ല മനസ്സോടെ നാം കാണണം.
വര്‍ഷാവര്‍ഷം വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുന്ന സ്വകാര്യ മാനേജ്മെന്റുകളുള്ള നാടാണിത്. നോട്ടെണ്ണുന്ന യന്ത്രമുള്ളവരും ഇല്ലാത്തവരുമായ മന്ത്രിമാരും നേതാക്കളും കോടികള്‍ കൈക്കൂലി വാങ്ങി വിലസുന്ന നാടാണിത്. അവരുടെ മുന്നില്‍ നിയമം അറച്ചറച്ചു നില്ക്കുമ്പോള്, കേവലം ‘കാപ്പിക്കാശ്’ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാതൃകാതടവുപുള്ളിയാക്കി നിര്‍ത്താന്‍ കഴിഞ്ഞ നിയമവാഴ്ചയ്ക്ക് അനന്തകോടി പ്രണാമം!
ടി. സംഗമേശന്, താഴെക്കാട്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: