ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കളയരുത്

Tuesday 6 February 2018 2:45 am IST

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം, തന്റെ അഭിപ്രായമെന്ന നിലയില്‍ ഗവര്‍ണര്‍ വായിക്കേണ്ടിവരുന്നത് ഒരു വിരോധാഭാസമല്ലേ? തന്റെ ചിന്താഗതിക്കു വിരുദ്ധമായ കാര്യങ്ങള്‍ തന്റേതായി പറയേണ്ടിവരുന്നു എന്നതും, അതുവഴി സര്‍ക്കാരിന്റെ റബര്‍ സ്റ്റാമ്പായി ഗവര്‍ണര്‍ മാറുന്നുവെന്നതും ഗവര്‍ണര്‍ പദവിയുടെ വില കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പറയാതെ വയ്യ.

രണ്ടുകാര്യങ്ങളാണ് ഇതിന് പ്രതിവിധിയായി തോന്നുന്നത്. ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാര്‍ നേരത്തെതന്നെ ഗവര്‍ണര്‍ക്കെത്തിക്കുക. അതുപ്രകാരം ഗവര്‍ണര്‍ നയപ്രഖ്യാപന രേഖ തയ്യാറാക്കി വായിക്കട്ടെ. അല്ലെങ്കില്‍ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി നേരിട്ട് നയപ്രഖ്യാപന പ്രസംഗം നടത്തുക.

എന്തായാലും ഗവര്‍ണര്‍ പദവിയുടെ അന്തസ്സുകളയുന്ന ഈ ഏര്‍പ്പാട് നിര്‍ത്തലാക്കുകതന്നെ വേണം.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

മഞ്ചേരി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.