സുജിത്ത് വധം: പ്രതി മിഥുന്‍ റിമാന്റില്‍; സഹായി അറസ്റ്റില്‍

Tuesday 6 February 2018 2:00 am IST
സുജിത്ത് കൊലപാതത്തിന് ശേഷം പ്രതി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജു (32)വിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട: സുജിത്ത് കൊലപാതത്തിന് ശേഷം പ്രതി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജു (32)വിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

ലൈജുവിന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ മിഥുനെ കൊണ്ടുവന്ന് താമസിപ്പിക്കുകയും പിറ്റേന്ന് രാവിലെ പണവും തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി ഇയാളുടെ തന്നേ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. പിടിയിലായ ഓട്ടോ ഡ്രൈവര്‍ പട്ടേപാടം സ്വദേശിയാണെങ്കിലും വീട്ടില്‍ നിന്നകന്ന് വര്‍ഷങ്ങളായി മാപ്രാണത്ത് ഒറ്റക്കാണ് താമസം. 

അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മിഥുന്‍ അപകടനില തരണം ചെയ്തു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിയ മജിസ്‌ട്രേറ്റ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത് അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കി. ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ.എസ്. സുശാന്ത്, സീനിയര്‍ സിപിഒമാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, അനീഷ് കുമാര്‍, എം.കെ.ഗോപി, സിപിഒമാരായ പി.കെ.മനോജ്, എ.കെ മനോജ്, സി.എസ് രാജേഷ്, രാഗേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.