വാഴച്ചാല്‍ വനം മേഖലയില്‍ അടിക്കാട് കത്തി നശിച്ചു

Tuesday 6 February 2018 2:00 am IST
അതിരപ്പിള്ളി വാഴച്ചാല്‍ വനം മേഖലയില്‍ ഹെക്ടര്‍ കണക്കിന് അടിക്കാട് കത്തി നശിച്ചു.

 

ചാലക്കുടി: അതിരപ്പിള്ളി വാഴച്ചാല്‍  വനം മേഖലയില്‍ ഹെക്ടര്‍ കണക്കിന് അടിക്കാട് കത്തി നശിച്ചു. കണ്ണന്‍ കുഴി തോടിന് മുകളില്‍ വടാപ്പാറ മേഖലയിലാണ് ആറ് കിലോമീറ്ററോളം ദൂരത്തില്‍ ഏകദേശം പത്ത് ഹെക്ടര്‍ ഉള്‍ക്കാടില്‍ വന്‍ തീപിടുത്തമുണ്ടായത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളാണ് വനത്തിനുള്ളില്‍  പുക ഉയരുന്നത് ആദ്യം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വാഴച്ചാല്‍  ഡെപ്യൂട്ടി റെയിഞ്ചര്‍ റെജിയുടെ നേതൃത്വത്തില്‍ തീ  അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

 വാഴച്ചാല്‍ ഡിവിഷന് സമീപത്തുള്ള പരിയാരം വന മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള  സുരക്ഷ മുന്‍ കരുതലുകള്‍  വനം ഉദ്യോഗസ്ഥര്‍ ശക്തമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.