കലാമണ്ഡലം വിസിയായി ഡോ. ടി.കെ. നാരായണന്‍ ചുമതലയേറ്റു

Tuesday 6 February 2018 2:00 am IST
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ്-ചാന്‍സലറായി ഡോ. ടി.കെ. നാരായണന്‍ ചുമതലയേറ്റു.

 

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ്-ചാന്‍സലറായി ഡോ. ടി.കെ. നാരായണന്‍ ചുമതലയേറ്റു. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം വള്ളത്തോള്‍ നഗര്‍ ക്യാമ്പസ്സിലെത്തിച്ചേര്‍ന്ന ടി.കെ. നാരായണന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും കലാമണ്ഡലത്തിന്റെ വൈസ്-ചാന്‍സലര്‍ ഇന്‍ചാര്‍ജുമായിരുന്ന റാണി ജോര്‍ജ്ജ് ഐഎഎസില്‍ നിന്നാണ് ചുമതലയേറ്റത്. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരന്‍, വള്ളത്തോള്‍ വാസന്തിമേനോന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം. നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.