കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി

Monday 5 February 2018 9:35 pm IST

 

മട്ടന്നൂര്‍: മട്ടന്നൂര്‍ ശ്രീ ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് ചാവശ്ശേരി ആക്കാംപറമ്പില്‍ പണിയുന്ന സ്വാമി രാമേശ്വരാനന്ദ സ്മാരക വയോജനമന്ദിരത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി. സുധി പളള്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കീഴൂരിടത്തിലെ കെ.പ്രഭാകരന്‍ വാഴുന്നവരും കുടുംബവും സംഭാവനയായി നല്‍കിയ ഭൂമിയിലാണ് വയോജനമന്ദിരം പണിയുന്നത്. 

ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ഇരിട്ടി ഖണ്ഡ് സംഘചാലക് എ.പത്മനാഭന്‍, മട്ടന്നൂര്‍ഖണ്ഡ് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബാനിഷ്, ജില്ലാ കാര്യകാരിയംഗം കെ.പി.സതീശന്‍, ഇരിട്ടി ഖണ്ഡ് സേവാപ്രമുഖ് എ.കെ.സുരേഷ് കുമാര്‍, ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.രവീന്ദ്രന്‍ മാസ്റ്റര്‍, ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറി പി.വി.അജിത്ത് കുമാര്‍, ശ്രീധര്‍മ്മ ഭാരതി ചാരിറ്റബിള്‍ പ്രസിഡണ്ട് സി.പി.സുരേന്ദ്രന്‍, സെക്രട്ടറി സി. കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.