കുത്തുപറമ്പ്: ജില്ലാ ജനമൈത്രി പോലീസ്, തലശേരി ബ്ലോക്ക് പഞ്ചായത്ത്, മമ്പറം ജേസീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മമ്പറത്ത് സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ്-2018ന്റെ ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. സംഘാടക സമിതി വൈസ് ചെയര്മാന് മമ്പറം മാധവന് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ടൗണ്‍ സിഐ കെ.വി.പ്രമോദ്, കൂത്തുപറമ്പ് എസ്ഐ കെ.വി.നിഷിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.പുരുഷോത്തമന്, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് കെ.ടി.സമീര്‍, സി.പ്രകാശന്, പടന്നക്കണ്ടി ജനര്ദ്ദനന്, എ.അനില്‍ കുമാര്‍, വി.കെ.ഗിരിജന്‍, ടി.ഭാസ്കരന്, ഇ.രാഘവന് കോട്ടം, എന്‍.ബാലന്, രഞ്ജിത്ത്, മമ്പറം ദിവാകരന്, ഇന്ത്യന്‍ വോളി ടീം കോച്ച് കെ.രഞ്ജന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പ്രദീപന് തൈക്കണ്ടി, ജെസിഐ പ്രസിഡന്റ് ടി.നിതീഷ്, ഷമീര്‍ ഊര്‍പ്പള്ളി, തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ടിസ്റ്റ് ശശികല രൂപകല്‍പ്പന ചെയ്ത ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 20 മുതല്‍ 26 വരെ മമ്പറത്ത് വച്ചാണ് വോളിബോള്‍ ടൂര്‍ണമെന്റ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: