ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ് പി. മനൂപിന്

Monday 5 February 2018 9:36 pm IST

 

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ എട്ടാമത് ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാധ്യമം ശ്രീകണ്ഠപുരം ലേഖകന്‍ പി.മനൂപിന് 2017 മെയ് 8ന് മാധ്യമം കണ്ണൂര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച 'വിലയുണ്ട്, വിളവില്ല' എന്ന വാര്‍ത്തയാണ് മനൂപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കശുമാവിന്‍ തോട്ടങ്ങളില്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കാതിരുന്നതോടെ കടക്കെണിയിലായ കശുവണ്ടി കര്‍ഷകരെക്കുറിച്ചായിരുന്നു വാര്‍ത്ത. കെ.കെ.മാരാര്‍, പ്രൊഫ.എ.പി.സുബൈര്‍, ഫാ.ജി.എസ്.ഫ്രാന്‍സിസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. 

5001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മണിക്ക് പ്രസ് ഫോറം ഹാളില്‍ വെച്ച് തലശ്ശേരി എഎസ്പി ചൈത്ര തേരേസ ജോണ്‍ സമ്മാനിക്കും. 2006 മുതല്‍ മനൂപ് 'മാധ്യമം' ലേഖകനാണ്. ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശിയാണ്. ഭാര്യ: സന്ധ്യ. മകള്‍: തന്‍മയി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.