കണ്ണൂര്‍: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് െ്രെഡവര്‍ മരിച്ചു. കടലായി അവേരയിലെ തെക്കെയില്‍ ഷാജി(38)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറര മണിയോടെ അവേരക്കടുത്ത ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണം. ഒപ്പമുണ്ടായിരുന്ന ബന്ധുവായ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുമാരന്-രാധ ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. ഭാര്യ: രശ്മി. മക്കള്‍: അനാമിക, അഭയ്. സഹോദരങ്ങള്‍: ഷൈജ, ഷൈമ. മൃതദേഹം സിറ്റി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: