അക്ഷരവേദി കഥാപുരസ്‌കാരം ശ്രീലക്ഷ്മിക്ക്

Monday 5 February 2018 9:39 pm IST

 

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയുടെ എട്ടാമത് സാഹിത്യ പുരസ്‌കാരം കണ്ണൂൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി ആര്‍.കെ.ശ്രീലക്ഷ്മിക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനതലത്തില്‍ നടത്തിയ കഥാമത്സരത്തില്‍ ശ്രീലക്ഷ്മിയുടെ 'മേഥ ആദ്യസര്‍വീസ് അവസാനത്തേതും' എന്ന കഥയാണ് പുരസ്‌കാരം നേടിയത്. കഥ, കവിത ഉപന്യാസമത്സരങ്ങളില്‍ കലോത്സവങ്ങളിലും വിദ്യാരംഗം സര്‍ഗോത്സവത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ശ്രീകണ്ഠാപുരം ചെരിക്കോട് കുറ്റിയാട്ട് സുരേന്ദ്രന്‍- വാണി സുരേന്ദ്രന്‍ ദമ്പതികളുടെ മകളാണ്. 10 ന് കാലത്ത് പതിനൊന്ന് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ പ്രതാപന്‍ തായാട്ട് പുരസ്‌കാരം സമ്മാനിക്കും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.