ലീഗ് സംഘടനാ സമ്മേളനത്തില്‍ ബിനോയ് വിശ്വം

Tuesday 6 February 2018 2:30 am IST

തൃശൂര്‍: മുസ്ലിം ലീഗ്  സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രഭാഷകനായി സിപിഐ നേതാവ് ബിനോയ് വിശ്വം. ലീഗിനെതിരെ സിപിഐ നിലപാടുമായി രംഗത്തുള്ളപ്പോഴാണ് ബിനോയ് വിശ്വത്തിന്റെ നീക്കം.

യൂണിയന്റെ പല സമ്മേളനങ്ങളിലും മുന്‍പ് പങ്കെടുത്തെന്നു പറഞ്ഞ് പ്രഭാഷണം ആരംഭിച്ച ബിനോയ് വിശ്വം യൂണിയന്റെ നിലപാടുകളില്‍ യോജിപ്പും വിയോജിപ്പുമുണ്ടന്ന് വ്യക്തമാക്കി. യോജിപ്പ് മാത്രമായാല്‍ അത് ആത്മവഞ്ചനയായിരിക്കും. അഭിപ്രായങ്ങള്‍ തുറന്നു പറയും. സംവാദങ്ങള്‍ക്ക് സംസ്‌കാരമുണ്ടാകണം. ആരെങ്കിലും പറഞ്ഞത് കേട്ട് പിന്തുടരുന്നതല്ല മറിച്ച് സത്യം തേടി പോകാനുള്ളതാകണം വിദ്യാഭ്യാസം. ചിന്തകളെ തുറന്നു വിടുന്നവരാകണം അധ്യാപകരെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

സിപിഎം വിട്ടുപോയിരുന്നുവെങ്കില്‍ എകെജിയെക്കുറിച്ച് വി.ടി. ബല്‍റാം പറഞ്ഞതിനേക്കാള്‍ കടുത്ത ഭാഷയില്‍ മാതൃസംഘടന വിമര്‍ശിച്ചേനെയെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

 കമ്പ്യൂട്ടര്‍വത്കരണം ഡിജിറ്റല്‍ തട്ടിപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അധ്യാപകര്‍ പറഞ്ഞു കൊടുക്കണം. 49,000 രൂപയുടെ കണ്ണട വാങ്ങി വച്ചിട്ട് ഗാന്ധിജിയുടെ കണ്ണടയെ ഉദാഹരണമായി പറയരുതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.