പെരുവനം കുട്ടന്‍മാരാര്‍ക്ക് മൃത്യുഞ്ജയ പുരസ്‌കാരം

Tuesday 6 February 2018 2:30 am IST

കോഴിക്കോട്: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ക്ഷേമസമിതി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാരത്തിന് പെരുവനം കുട്ടന്‍മാരാരെ തെരഞ്ഞെടുത്തു. 10,111 രൂപ ഗുരുദക്ഷിണയും മൃത്യുഞ്ജയ ശില്‍പ്പവും കീര്‍ത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഡോ. എം.ആര്‍. രാഘവവാര്യര്‍, യു.കെ. രാഘവന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞൈടുത്തത്. 12ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സാമൂതിരി പി.കെ.എസ്. രാജ, സംവിധായകന്‍ രഞ്ജിത്ത്, പി.ടി. ഉഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരിഹരന്‍ പൂക്കാട്ടില്‍, മുരളീധരന്‍ കൊല്ല്യേടത്ത്, അജിത് കുമാര്‍ കല്‍ഹാര, രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.