അഖില കേരള സ്‌കൂള്‍ തല ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

Monday 5 February 2018 9:41 pm IST

 

ഇരിട്ടി: രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സിഎംഐ െ്രെകസ്റ്റ് ട്രോഫിക്കായുള്ള അഖില കേരള കൂള്‍ തല ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് (മിനി അണ്ടര്‍ 14) ഇരിട്ടി സിഎംഐ െ്രെകസ്റ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ആരംഭിച്ചു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ജെ.മാത്യു നിര്‍വഹിച്ചു. സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചയില്‍ അധ്യക്ഷത വഹിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുപുഷ്പം എച്ച്എസ്എസ് ചന്ദനക്കാംപാറ, ദേവമാതാ എച്ച്എസ്എസ് പൈസക്കരി, സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, മേരിഗിരി എച്ച്എസ്എസ് പൊടിക്കളം, സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ ഇരിട്ടി എ, സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ ഇരിട്ടി ബി, ജ്യോതി നികേതന്‍ ആലപ്പുഴ എന്നീ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ ഇരിട്ടി, ജ്യോതി നികേതന്‍ ആലപ്പുഴ, സെന്റ് മൈക്കിള്‍സ് കോഴിക്കോട് എന്നീ ടീമുകളും ആണ് മത്സരിക്കുന്നത്. 

ആദ്യദിനത്തില്‍ മേരിഗിരി എച്ച്എസ്എസ് ശ്രീകണ്ഠപുരവും ജ്യോതിനികേതന്‍ ആലപ്പുഴയും തമ്മില്‍ നടന്ന ഒന്നാം മത്സരത്തില്‍ ജ്യോതിനികേതന്‍ 33-10 ന് വിജയിച്ചു. സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ ഇരിട്ടിയും ദേവമാത പൈസക്കരിയും തമ്മില്‍ നടന്ന മത്സരത്തില്‍ ദേവമാത പൈസക്കരി 30-10 ന് വിജയിച്ചു. സിഎംഐ െ്രെകസ്റ്റ് സ്‌കൂള്‍ പെണ്‍കുട്ടികളുടെ ടീമും ജ്യോതിനികേതന്‍ പെണ്‍കുട്ടികളുടെ ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ ജ്യോതിനികേതന്‍ ആലപ്പുഴ 26-4 ന് വിജയിച്ചു. സില്‍വര്‍ ഹില്‍സ് കോഴിക്കോടും സിഎംഐ െ്രെകസ്റ്റ് ഇരിട്ടിയും തമ്മില്‍ നടന്ന മത്സരത്തില്‍ സില്‍വര്‍ ഹില്‍സ് 40-24 ന് വിജയിച്ചു.

ഇന്ന് 3.30 ന് സമാപന സമ്മേളനം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ റഫറിമാരായ ജോണ്‍സണ്‍, ബേബിക്കുട്ടി, ശരത്, സുരേഷ് എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്. ട്രോഫിയോടൊപ്പം ഒന്നാം സ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂവായിരം രൂപയും കാഷ് അവാര്‍ഡുകളും നല്‍കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.