ബഷീര്‍ സാഹിത്യ സമ്മേളനം നടത്തി

Monday 5 February 2018 9:41 pm IST

 

കണ്ണൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ 110-ാം ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ നേതൃത്വത്തില്‍ ബഷീര്‍ സാഹിത്യസമ്മേളനവും ഗ്രന്ഥസ്പന്ദനം-2018 ഉദ്ഘാടനവും നടന്നു. സംസ്ഥാന പ്രസിഡണ്ട് എംഒജി മലപ്പട്ടം അധ്യക്ഷതവഹിച്ചു. പി.ഭാരതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ കഥാപുസ്തകത്തെ ആധാരമാക്കി ലേഖന മത്സരത്തില്‍ വിജയികളായവര്‍ക്ക് കെ.എസ്.മിനിടീച്ചര്‍ സമ്മാനദാനവും മെറിറ്റിന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഡോ.സി.ഇഫിതിഖാന്‍ അഹമ്മദ്, കൊളപ്പുറം, പി.ദിലീപ് കുമാര്‍, പി.എം.സജിത്ത് കുമാര്‍ കൂത്തുപറമ്പ്, വിനീത, എ.മുരിങ്ങേരി, സുജാത സത്യനാഥ്, രാജന്‍ ബക്കള, കെ.പി.ഗായന്ത്രി തുടങ്ങിയവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. അജിത്ത് കൂവോട് സ്വാഗതവും പപ്പന്‍ കുഞ്ഞിമംഗം നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.