മകന്‍ രാമന്‍കുട്ടി ഓര്‍ക്കുന്നു, അച്യുതമേനോന്റെ വാച്ച്!

Monday 5 February 2018 9:52 pm IST

കൊച്ചി: മകന്‍ ഡോ. വി. രാമന്‍കുട്ടി ഓര്‍ക്കുന്നു, അച്ഛന്‍ അച്യുത മേനോന്റെ  വാച്ചിനെക്കുറിച്ച്. അച്യുതമേനോന്‍ എന്നാല്‍ മുന്‍ മുഖ്യമന്ത്രി. ഭരണാധികാരികള്‍ അരലക്ഷം വിലയുള്ള കണ്ണട ധരിക്കുന്ന വേളയില്‍  ആ വാച്ചിന് അത്രയ്ക്ക് 'വിലയുണ്ട.്' 

ഡോ. വി രാമന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ എഴുതുന്നു: ''

എന്റെ അച്ഛന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കല്‍ ദല്‍ഹിയില്‍ വച്ച് വാച്ച് കേടുവന്നു. നന്നാക്കാന്‍ സമയം ഇല്ലാതിരുന്നതിനാല്‍ പേഴ്‌സണല്‍ സ്റ്റാഫിനോട് എച്എംടി വാച്ച് വാങ്ങാന്‍ പറഞ്ഞയച്ചു. വൈകുന്നേരം അദ്ദേഹം വന്നപ്പോള്‍ കണ്ടത് എച്ച്എംടിയുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വര്‍ണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏകദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തില്‍നിന്ന് എനിക്കു വാങ്ങാന്‍ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.''

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.