കോടിയേരിയുടെ കാലത്തെ ഇടപാടുകള്‍ അന്വേഷിക്കണം: കൃഷ്ണദാസ്

Tuesday 6 February 2018 2:30 am IST

കോട്ടയം: കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം  മന്ത്രിയായിരുന്ന സമയത്തെ ഇടപാടുകളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ബിനോയ് കോടിയേരിയുടെ കോടികളുടെ ഇടപാടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. സിപിഎം-പോലീസ് ഭീകരതയ്‌ക്കെതിരെ ബിജെപി കോട്ടയം ജില്ലാകമ്മറ്റിയുടെ പ്രതിഷേധ സമരജ്ജ്വാല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരിയുടെ മകന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പിണറായി ശ്രമിക്കുന്നു. സിപിഎം നേതൃത്വത്തിന്റെ കള്ളക്കച്ചവടമാണ് ഇവിടെ നടക്കുന്നത്. ധനകാര്യമന്ത്രി സുഖചികിത്സ നടത്തി ജനങ്ങളെയാണ് പിഴിയുന്നത്. സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിച്ചിട്ട് ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന് ഉപദേശിക്കുന്നു. റീഇംപേഴ്‌സ്‌മെന്റിന് പരിധിയില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഇത് മുതലാക്കി മന്ത്രിമാരും എംഎല്‍എമാരും സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.