ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

Tuesday 6 February 2018 2:50 am IST

തിരുവനന്തപുരം:  ഇന്ധനവിലയുടെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.   നികുതി കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കും. അതിനാല്‍  വില കുറയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിനു 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം.മണി  അറിയിച്ചു. കുടിശിക വരുത്തിയവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളാണെന്നും മന്ത്രി അറിയിച്ചു.

കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2017 ല്‍ സംസ്ഥാനത്ത് 1472 കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്തു.  1742 കേസുകളിലായി കാണാതായ 1774 പേരില്‍ 1725 പേരെയും കണ്ടെത്താനായി. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്.  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 199 പേര്‍ സംസ്ഥാനത്ത് പിടിയിലായിട്ടുണ്ട്. ഇവരില്‍ 188 പേര്‍ കേരളത്തിലുള്ളവരും ആറ് പേര്‍ തമിഴ്‌നാട്ടുകാരും രണ്ട് വീതം പേര്‍ ആസം, പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ളയാളുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.