പോലീസ്-സിപിഎം കൂട്ടുകെട്ടിന് താക്കീതായി ജനമുന്നേറ്റം

Tuesday 6 February 2018 2:00 am IST
ബിജെപിയുടെ പ്രതിഷേധ സമരജ്വാല പോലീസ്-സിപിഎം കൂട്ടുകെട്ടിന് താക്കീതായി. ഭരണത്തിന്റെ മറവില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സിപിഎം-പോലീസ് തേര്‍വാഴ്ചയ്ക്ക് എതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരജ്വാലയില്‍ ആയിരങ്ങള്‍ അണിനിരന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത് പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു.

 

കോട്ടയം: ബിജെപിയുടെ പ്രതിഷേധ സമരജ്വാല പോലീസ്-സിപിഎം കൂട്ടുകെട്ടിന് താക്കീതായി. ഭരണത്തിന്റെ മറവില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സിപിഎം-പോലീസ് തേര്‍വാഴ്ചയ്ക്ക് എതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരജ്വാലയില്‍ ആയിരങ്ങള്‍ അണിനിരന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത് പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു.

ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, വൈക്കം, പുതുപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിങ്ങനെ ക്രമത്തിലായിരുന്നു പ്രകടനമായി പ്രവര്‍ത്തകര്‍ എത്തിയത്. സമരജ്വാലയുടെ ഉദ്ഘാടനം ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷനായി. 

സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  രാവിലെ കോടിമതയില്‍നിന്നും ചങ്ങനാശ്ശേരി നിയോജകമണ്ഡലവും സി. എം. എസ്. കോളേജ് റോഡില്‍നിന്നും ഏറ്റുമാനൂര്‍ നിയോജകമണ്ഡലവും പ്രകടനമായെത്തി. ഉച്ചയ്ക്ക് കളക്‌ട്രേറ്റ് പടിക്കല്‍നിന്നും പുതുപ്പള്ളി നിയോജകമണ്ഡലവും യൂണിയന്‍ ക്ലബ്ബ് ഭാഗത്തുനിന്നും വൈക്കം മണ്ഡലവും ഉച്ചകഴിഞ്ഞ് കുര്യന്‍ ഉതുപ്പ് റോഡില്‍നിന്നും കടുത്തുരുത്തി മണ്ഡലവും പ്രകടനമായി സമരജ്വാലക്കെത്തി. വൈകുന്നേരം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും പൂഞ്ഞാര്‍ മണ്ഡലവും കെഎസ് ആര്‍ടിസി ഭാഗത്തുനിന്നും പാലാ മണ്ഡലവും, വൈകിട്ട് കളക്‌ട്രേറ്റ് പടിക്കല്‍നിന്നും കാഞ്ഞിരപ്പള്ളി മണ്ഡലവും കോടിമത ഭാഗത്തുനിന്നും കോട്ടയം മണ്ഡലവും തിരുനക്കരയിലെത്തി പ്രതിഷേധ പരിപാടിയില്‍ അണിചേര്‍ന്നു.

രാവിലെ ഒന്‍പതിന് ആരംഭിച്ച സമരം വൈകിട്ട് എട്ടിന് സമാപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.