ചെന്നൈ: ഐഎസ്എല്‍ ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ തീപാറും കളിയില്‍ ഏറ്റുമുട്ടുന്നത് ഒന്നും രണ്ടും സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയും ചെന്നൈയിന് സിറ്റി എഫ്സിയും.
13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബെംഗളൂരു എഫ്സിക്ക് 9 ജയമടക്കം 27 പോയിന്റുണ്ട്. രണ്ടാമതുള്ള ചെന്നൈയിന് 12 കളികളില്‍ നിന്ന് 23 പോയിന്റും. ഇന്ന് തോറ്റാലും ബെംഗളൂരു ഒന്നാം സ്ഥാനത്ത് തന്നെ തുടരും.
ഇരുടീമുകളും തമ്മില്‍ നടന്ന ആദ്യ പാദത്തില്‍ ബെംഗളൂരു 2-1ന് ജയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി ജയിച്ചതിന്റെ ആത്മവിശ്വാസവും ബെംഗളൂരുവിനുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ ബെംഗളൂരു 3-1നു മൂംബൈ സിറ്റിയേയും 2-1നു നോര്‍ത്ത്—ഈസറ്റ്—യൂണൈറ്റഡിനേയും കഴിഞ്ഞ ശനിയാഴ്ച എടികെയെ 2-0നും തോല്‍പ്പിച്ചു. അതേസമയം ചെന്നൈയിന് എഫ്സി കഴിഞ്ഞ മൂന്ന് കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചു. ഒരെണ്ണം തോറ്റു. പൂനെയെയും കൊല്‍ക്കത്തയെയും പരാജയപ്പെടുത്തിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനോടായിരുന്നു പരാജയം. എന്നാല്‍ ആദ്യപാദത്തിലേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ചെന്നൈയിന് ഇന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: