പൂവാലശല്യം; പ്രതികള്‍ പിടിയില്‍ രക്ഷയ്ക്ക് ലോക്കല്‍ നേതാക്കള്‍

Tuesday 6 February 2018 2:00 am IST
ഉഴവൂര്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയ സമീപവാസികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ഉഴവൂര്‍: ഉഴവൂര്‍  കോളേജിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയ സമീപവാസികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 എന്നാല്‍ ഇവരുടെ രക്ഷക്കായി സി.പി.ഐ ലോക്കല്‍ നേതാവടക്കം പോലീസ് സ്‌റ്റേഷനില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയതായി അക്ഷേപം. ഉഴവൂരിലും പരിസരങ്ങളിലും നടക്കുന്ന വിവിധ അതിക്രമങ്ങളിലും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ശൃഖലയിലെ കണ്ണികളും ആണ് പ്രതികള്‍ എന്ന് പറയുന്നു. പെണ്‍കുട്ടി കുറവിലങ്ങാട്  പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. 

തുടര്‍ന്ന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായത്. പെണ്‍കുട്ടികളെ ഇവര്‍ പതിവായി ശല്യം ചെയ്യാറുണ്ടെന്നും ഇത് ചോദ്യം ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിയെ പ്രതികള്‍ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു. 

പ്രതികളെരക്ഷിക്കാന്‍ സിപിഐ  നേതാക്കള്‍ നടത്തിയ ഇടപെടലില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.